/sathyam/media/media_files/2025/07/13/1001096103-2025-07-13-11-27-13.webp)
പത്തനംതിട്ട: കോൺ​ഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരസം​ഗമം പരിപാടിയിൽ യൂത്ത് കോൺ​ഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പ്രശംസിച്ചും ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.ജെ കുര്യൻ.
ഒരു മണ്ഡലത്തിൽ 25 പേരെയെങ്കിലും കൂടെ കൂട്ടാൻ യൂത്ത് കോൺ​ഗ്രസിന് കഴിയേണ്ടെ എന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനോടുള്ള പി.ജെ കുര്യൻ്റെ ചോദ്യം.
ക്ഷുഭിത യൗവനത്തെ എസ്എഫ്ഐ കൂടെ നിർത്തുന്നുവെന്ന് സർവകലാശാല സമരം ചൂണ്ടിക്കാണിച്ച് പി.ജെ കുര്യൻ യൂത്ത് കോൺ​ഗ്രസ് നേതാക്കളെ വേദിയിൽ ഓർമ്മിക്കുകയും ചെയ്തു.
''യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുണ്ട്.
അദ്ദേഹത്തെ വലപ്പോഴുമൊക്കെ ടിവിയിലൊക്കെ കാണും. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചുകൂട്ടുന്നില്ല.
മാർക്സിസ്റ്റ് പാർട്ടിയുടെ സംഘടന ശക്തമാണ്. യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ സമരം കണ്ടില്ലേയെന്നും''- പി.ജെ കുര്യൻ ചോദിച്ചു.
എന്നാൽ അതേവേദിയിൽ വെച്ചുതന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകി.
കുടുംബസംഗമങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കുറവായിരിക്കാം. പക്ഷേ ആ കുറവ് തെരുവിലെ സമരങ്ങളിൽ ഇല്ലെന്നും രാഹുൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us