/sathyam/media/media_files/2025/07/15/images1105-2025-07-15-17-04-31.jpg)
കോഴിക്കോട് : യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് മനുഷ്യനെന്ന നിലയിലാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാർ.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യണം എന്ന് അവിടെയുള്ള പണ്ഡിതന്മാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവർ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു.
വിദേശത്തായതിനാൽ കുടുംബത്തിന് ഇടപെടാൻ പ്രയാസകരമായിരുന്നു.
കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാൽ ആ കുടുംബത്തിന്റെ അനുവാദത്തോടെ പണം നൽകി വധശിക്ഷയിൽ നിന്ന് ഒഴിവാകാം.
നിലവിൽ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു കൊണ്ടുള്ള നടപടി ഔദ്യോഗിമായി കോടതിയിൽ നിന്ന് ലഭിച്ചതായും കാന്തപുരം പറഞ്ഞു.
ഇടപെടൽ ഇനിയും തുടരും. പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിവരമറിയിച്ചിട്ടുണ്ട്.
ദിയാ ധനം സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മൻ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. മറ്റ് ചർച്ചകളിലേക്കൊന്നും പോയിലായിരുന്നുവെങ്കിൽ നാളെ വധശിക്ഷ നടപ്പാക്കേണ്ടുന്ന ദിവസമായിരുന്നു.
യെമനിൽ സ്വീകാര്യരായ പണ്ഡിതരോടാണ് ചർച്ച നടത്തിയത്. അതിനാലാണ് വധശിക്ഷ നീട്ടിവെക്കാനുള്ള തീരുമാനം ഉണ്ടായതെന്നും എല്ലാവരും ഇനിയും വിഷയത്തിൽ സഹകരിക്കണമെന്നും കാന്തപുരം മാധ്യമങ്ങളോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us