/sathyam/media/media_files/2025/07/17/images1196-2025-07-17-23-18-23.jpg)
കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ മരിച്ച കെ.കെ കൃഷ്ണന് ആദരാഞ്ജലിയർപ്പിച്ച് സിപിഎം നേതൃത്വം.
സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് തുടങ്ങിയവരാണ് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയത്.
ടി.പി വധക്കേസിലെ പത്താം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി മുൻ അംഗവുമാണ് മരിച്ച കെ.കെ കൃഷ്ണൻ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുകയായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.
ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് അന്ത്യം.
''ഒഞ്ചിയത്തെ ധീര പോരാളി സഖാവ് കെ.കെ കൃഷ്‌ണേട്ടന് പരിയാരം മെഡിക്കൽ കോളജിൽ അന്ത്യാഭിവാദ്യം അർപ്പിച്ചു'' എന്ന് പി.ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
''ഒഞ്ചിയത്തെ മുതിർന്ന പാർടി നേതാവും മുൻ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റുമായ സ. കെ കെ കൃഷ്ണന് അന്ത്യാഭിവാദ്യം അർപ്പിച്ചു'' എന്നായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us