നോർക്ക റൂട്ട്സിൻ്റെ ജൂലൈ 24 വരെയുള്ള പരിപാടികൾ മാറ്റിവച്ചു

നാളെ കോഴിക്കോട് നടത്താന്‍ സിശ്ചയിച്ചിരുന്ന ഏകദിന സംരംഭകത്വ ശില്പശാലയും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. 

New Update
images(1335)

കോഴിക്കോട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നോർക്ക റൂട്ട്സിൻ്റെ ജൂലൈ 24 വരെയുള്ള പരിപാടികൾ മാറ്റി വച്ചതായി സിഇഒ അജിത് കോളശേരി അറിയിച്ചു. 

Advertisment

നാളെ കോഴിക്കോട് നടത്താന്‍ സിശ്ചയിച്ചിരുന്ന ഏകദിന സംരംഭകത്വ ശില്പശാലയും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. 

അറ്റസ്റ്റേഷൻ മാറ്റിവച്ചു

നോർക്ക റൂട്ട്സ് എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ ജൂലൈ 22 ന്  നടത്താനിരുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ടോക്കൺ ലഭിച്ചവർക്ക് ജൂലൈ 23ന് ഹാജരാകാകാം. 

ജൂലൈ 23 ന് തിരുവനന്തപുരം സെന്ററില്‍ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ടോക്കൺ ലഭിച്ചവർ ജൂലൈ 25 നോ (വെളളിയാഴ്ച) ജൂലൈ 28 നോ (തിങ്കളാഴ്ച) ഹാജരാകാവുന്നതാണ്.

Advertisment