/sathyam/media/media_files/2025/07/24/1_17-2025-07-24-01-31-55.jpeg)
കോഴിക്കോട്: മഴയെ അറിഞ്ഞും ചുരത്തിലെ പ്രകൃതിഭംഗി ആസ്വദിച്ചും നടന്നുനീങ്ങിയ ചുരം മഴയാത്ര ആവേശമായി.
ജൂലൈ 24 മുതൽ 27 വരെ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ പതിനൊന്നാം പതിപ്പിന്റെ ഭാഗമായാണ് ചുരം ഗ്രീൻ ബ്രിഗേഡിന്റെ നേതൃത്വത്തിൽ മഴയാത്ര സംഘടിപ്പിച്ചത്.
വിദ്യാർഥികളും അധ്യാപകരും പങ്കാളികളായ പരിപാടിയുടെ ഫ്‌ളാഗ് ഓഫ് ലക്കിടിയിൽ ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി മാനേജർ ഷെല്ലി മാത്യു, റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗങ്ങളായ സി എസ് ശരത്, എം എസ് ഷെജിൻ, ബെനീറ്റോ, ചുരം ഗ്രീൻ ബ്രിഗേഡ് അംഗങ്ങളായ മുഹമ്മദ് എരഞ്ഞോണ, ഷൗക്കത്ത് എലിക്കാട്, ഗഫൂർ ഒതയോത്ത് എന്നിവർ സംസാരിച്ചു.
ലക്കിടിയിൽനിന്ന് തുടങ്ങി ചുരം രണ്ടാം വളവ് വരെ എട്ട് കിലോമീറ്ററോളം നടന്നെത്തിയ മഴയാത്രയുടെ സമാപനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക് മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷംസു കുനിയിൽ സംസാരിച്ചു.
മഴയാത്രയിൽ പങ്കെടുത്ത മർകസ് യൂനാനി കോളേജ്, മർകസ് ലോ കോളേജ്, പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ലിസ്സ കോളേജ് മണൽവയൽ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കുറ്റിച്ചിറ, സി എം ആർട്‌സ് കോളേജ് നടവയൽ തുടങ്ങിയവക്ക് ഉപഹാരം നൽകി. പങ്കെടുത്ത എൻഎസ്എസ് വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us