/sathyam/media/media_files/2025/09/17/vd-satheesan-sunny-joseph-2-2025-09-17-17-26-46.jpg)
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിലേയ്ക്ക് സംസ്ഥാനം സജീവമായതോടെ കെപിസിസി സെക്രട്ടറിമാരുടെയും നിര്‍വ്വാഹകസമിതി അംഗങ്ങളുടെയും പ്രഖ്യാപനം നീളും. ഡിസിസികളുടെ പുനസംഘടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള മുന്നാംഘട്ട പുനസംഘടന ഇനി ഡിസംബര്‍ അവസാനമോ ജനുവരി വരെയോ നീളാനാണ് സാധ്യത.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുനസംഘടന പൂര്‍ത്തിയാക്കാനായിരുന്നു കോണ്‍ഗ്രസിലെ ധാരണ. ഇതു പ്രകാരമാണ് രണ്ട് ഘട്ടം പൂര്‍ത്തിയായി മൂന്നാം ഘട്ടത്തിനുള്ള ചര്‍ച്ചയും കരട് ലിസ്റ്റും തയ്യാറാക്കിയിരിക്കുന്നത്.
ചര്‍ച്ചകള്‍ നീണ്ടപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേയ്ക്ക് സംസ്ഥാന രാഷ്ട്രീയം ചുവടുമാറ്റുകയും ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ ലിസ്റ്റ് പുറത്തു വന്നാല്‍ ഉണ്ടാകാവുന്ന പടലപിണക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൂട്ടിക്കലര്‍ത്തരുതെന്ന ചിന്തയിലാണ് പ്രഖ്യാപനം നീണ്ടത്.
ഇനി തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അവസാനഘട്ട ചര്‍ച്ചകള്‍കൂടി നടത്തി ലിസ്റ്റ് പുറത്തിറക്കാനാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us