/sathyam/media/media_files/2025/07/02/ksrtc-new-bus-2025-07-02-13-26-46.jpg)
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സമ്മാനപ്പൊതി നൽകിത്തുടങ്ങി. ശിശുദിനത്തിലാണ് തുടക്കംകുറിച്ചത്.
യാത്ര കുട്ടികൾക്ക് ചിലപ്പോഴെങ്കിലും വിരസമായ അനുഭവമാകാറുണ്ട്. അത് ഒഴിവാക്കാനും കുട്ടികളിലെ സൃഷ്ടിപരമായ ചിന്തകൾ പ്രോത്സാഹിപ്പിക്കാനും പുതിയ സംരംഭം ലക്ഷ്യമിടുന്നു.
ചോക്ലേറ്റ്സ്, കളറിങ് ബുക്ക്, ക്രയോൺസ് പാക്കറ്റ്, ബലൂൺ, ഫേഷ്യൽ ടിഷ്യു എന്നിവ അടങ്ങിയതാണ് സമ്മാനപ്പൊതി. തിരുവല്ലവഴി കടന്നുപോകുന്ന ദീർഘദൂര സർവീസുകളിലെ യാത്രക്കാർക്ക് മില്ലെറ്റ് സ്‌നാക്സും നൽകിത്തുടങ്ങി.
ജഗൻസ് മില്ലെറ്റ് ബാങ്കുമായി ചേർന്ന് രണ്ടുമാസത്തേക്കാണിത്. പുതുതായി ആരംഭിച്ച ദീർഘദൂര എസി ബസുകളിലാണ് (ട്രൈകളർ ബസ്) സമ്മാനപ്പൊതിയും മില്ലെറ്റ് സ്‌നാക്‌സും.
മില്ലെറ്റുകൾ നിത്യജീവിതത്തിൽ ശീലമാക്കാൻ പ്രേരിപ്പിക്കുന്നതിനും രുചി എല്ലാവരെയും പരിചയപ്പെടുത്തുന്നതിനുമാണ് പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us