Advertisment

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി ഇടതുമുന്നണി; സിപിഎം പോരാട്ടത്തിന് ഇറങ്ങുന്നത് 15 സീറ്റുകളില്‍; സിപിഐയ്ക്ക് നാലു സീറ്റ്; കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്നത് ഒരു സീറ്റില്‍

ആർജെഡി സീറ്റ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. 1952 മുതൽ സോഷ്യലിസ്റ്റുകൾ പാർലമെന്റിലേക്ക് മത്സരിക്കുന്നുണ്ടെന്ന് നേതാക്കൾ എൽഡിഎഫ് യോഗത്തിൽ ചൂണ്ടിക്കാട്ടി. 

New Update
1ldf

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തില്‍ ഇടതുമുന്നണിയില്‍ ധാരണയായി. സിപിഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാലു സീറ്റിലും, കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും. കോട്ടയം സീറ്റിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്നത്. 

ആർജെഡി സീറ്റ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. 1952 മുതൽ സോഷ്യലിസ്റ്റുകൾ പാർലമെന്റിലേക്ക് മത്സരിക്കുന്നുണ്ടെന്ന് നേതാക്കൾ എൽഡിഎഫ് യോഗത്തിൽ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ തവണ മത്സരിച്ച പാർട്ടികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെയെന്ന നിർദ്ദേശം  മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വെച്ചു. സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment