തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിൽ അയർക്കുന്നം. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥികൾക്കായി മുന്നണികളിൽ ചർച്ച.. എൽഡിഎഫിൽ കേരള കോൺഗ്രസ് എമ്മിനു സമ്മതമായ പൊതു സ്‌ഥാനാർഥിയെ മത്സരിപ്പിക്കും. പഞ്ചായത്ത് തലത്തിൽ സീറ്റു വിഭജനം പൂർത്തിയായി

New Update
election kottayam

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ അയർക്കുന്നത്ത് തിരക്കിട്ട ചർച്ചകൾ. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥികളെ  കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ. എൽ.ഡി.എഫിൽ ജില്ലാ പഞ്ചായത്തിലേക്കു സി.പി.എമ്മിനും കേരള കോൺഗ്രസ് എമ്മിനും സമ്മതമായ പൊതു സ്‌ഥാനാർഥിയെ മത്സരിപ്പിക്കാനാണ് ധാരണ.

Advertisment

കേരളാ കോൺഗ്രസിനു നൽകിയ പത്തു സീറ്റിൽ ഒന്നിൽ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാൻ സി.പി.എം നിർദേശിക്കുകയായിരുന്നു. യു.ഡി.എഫിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള സ്‌ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല.


അതേ സമയം പഞ്ചായത്ത് തലത്തിലും അയർക്കുന്നത്ത് പോര് മുറുകുകയാണ്. അയർക്കുന്നം പഞ്ചായത്തില്‍ ആകെ 21 വാർഡുകളാണ് ഉള്ളത്. യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി. 17 സീറ്റിൽ കോൺഗ്രസും, നാലിൽ കേരള കോൺഗ്രസും മത്സരിക്കും. മൂന്നു ബ്ലോക് സീറ്റുകളിലേക്കും കോൺഗ്രസാണ് രംഗത്തുള്ളത്. 

എൽ.ഡി.എഫിൽ സി.പി.എം 11ലും, കേരള കോൺഗ്രസ് (എം) എട്ടു സീറ്റിലും, സി.പി.ഐ രണ്ടു സീറ്റിലുമാണ് മത്സര രംഗത്തുണ്ടാകുക. ബ്ലോക്കിലേക്കുള്ള മൂന്നു ഡിവിഷനിൽ രണ്ടെണ്ണം സിപിഎമ്മിനും ഒരെണ്ണം സി.പി.ഐക്കുമാണ് ധാരണ.  


അതേസമയം, ബ്ലോക് ഡിവിഷനുകളിലേക്കു തർക്കം നിലവിലുണ്ട്. നിറക്കാട്, ആല്ലെങ്കിൽ തിരുവഞ്ചൂർ ഡിവിഷൻ വിട്ടുനൽകണമെന്നാണ് കേരള കോൺഗ്രസിൻ്റെ ആവശ്യം. 


എൻ.ഡി.എയിൽ നിന്ന് 21 പഞ്ചായത്തു വാർഡുകളിലും ബി.ജെ.പി മത്സരിക്കും. 13 വാർഡുകളിലെ സ്‌ഥാനാർഥി പട്ടിക എൻ.ഡി.എ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി സീറ്റുകളിൽ രണ്ടു ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകും.

Advertisment