മിക്ക പഞ്ചായത്തുകളിലും മറുകണ്ടം ചാട്ടം തകൃതി. എതിര്‍മുന്നണിയില്‍ നിന്ന് വരുന്നയാളെ സ്ഥാനാര്‍ഥിയാക്കാന്‍ വേണ്ടി സീറ്റ് ഒഴിച്ചിട്ട സ്ഥലങ്ങളുമുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസില്‍ നിന്ന്

ചങ്ങനാശേരിയില്‍ സമാന പരീക്ഷണം നടത്തിയയാള്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാകുകയും ചെയ്തു.

New Update
election

കോട്ടയം: ചോദിച്ച സീറ്റ് നല്‍കിയില്ല, പിന്നെന്തിന് മടിക്കണം. ഒറ്റ രാത്രികൊണ്ട് മറുകണ്ടം ചാടി സ്ഥാനാര്‍ഥിയായവര്‍ ഏറെ.

Advertisment

സീറ്റ് ലഭിക്കാത്തതിന്റെ നിരാശയില്‍ കൂടു മാറുന്നവരും സീറ്റ് നല്‍കാമെന്ന ഉറപ്പില്‍ മറുകണ്ടം ചാടിയെത്തുന്നവരുമുണ്ട്. 

ഏറെ പേരും പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസില്‍ നിന്നാണ്.. മിക്കയിടത്തും കോണ്‍ഗ്രസിലെ സ്ഥിരം മുഖങ്ങളാണ് വീണ്ടും സ്ഥാനാര്‍ഥിയായത്.

യുവാക്കള്‍ക്കുള്‍പ്പടെ അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നല്‍കിയില്ല. പിന്നാലെ പലരും കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണ്.

ആകര്‍ഷമായ ഓഫര്‍ ലഭിച്ചാല്‍ മാറുന്ന അതേ വേഗത്തില്‍ തിരിച്ചെത്തുന്നവരുമുണ്ട്. സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്നു മുന്‍കൂട്ടി അറിഞ്ഞിരുന്ന വിരുതന്‍മാര്‍ പലരും മാസങ്ങള്‍ക്കു മുമ്പേ മറു പാര്‍ട്ടികളിലേക്കു ചേര്‍ന്നിരുന്നു.

മെമ്പര്‍ സ്ഥാനം പോലും രാജിവച്ച് പാര്‍ട്ടി മാറിയവരുണ്ട്. ഏറ്റുമാനൂരിനു സമീപം ഇത്തരത്തില്‍ രാജിവച്ച പ്രതിനിധി ഉദ്ദേശിച്ച സീറ്റ് സംവരണമായതിന്റെ നിരാശയിലാണിപ്പോള്‍ എന്നാണ് കിംവദന്തി.

ചങ്ങനാശേരിയില്‍ സമാന പരീക്ഷണം നടത്തിയയാള്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാകുകയും ചെയ്തു.

മിക്ക  പഞ്ചായത്തുകളിലും ഇപ്പോള്‍ മറുകണ്ടം ചാട്ടം തകൃതിയാണ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം പോലും പല പഞ്ചായത്തുകളിലും വൈകുകയാണ്.

എതിര്‍മുന്നണിയില്‍ നിന്ന് വരുന്നയാളെ സ്ഥാനാര്‍ഥിയാക്കാന്‍ വേണ്ടി സീറ്റ് ഒഴിച്ചിട്ട സ്ഥലങ്ങളുമുണ്ട്. 

Advertisment