മാഹിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായിട്ട് ഏഴു ദിവസം; മകളെ തട്ടിക്കൊണ്ടുപോയതെന്ന പരാതിയുമായി മാതാപിതാക്കൾ; അന്വേഷണം

New Update
MAHI

മാഹി: മാഹിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ ഏഴ് ദിവസമായി കാണ്മാനില്ല. അന്വേഷണത്തിൽ ചൊക്ലി മേനപ്രം സ്വദേശി തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞുവെന്നുമാണ് മാതാവ് പള്ളൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല.

Advertisment

ഈ മാസം പത്തിന് രാത്രി 10.45ന് സഹോദരിയോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. പി​റ്റേന്ന് രാവിലെ എഴുന്നേറ്റ​പ്പോഴാണ് കാണാതായത്. രാത്രി ചൂടെടുക്കുന്നുവെന്നും താഴെ പോയി കിടക്കട്ടെ എന്നും പറഞ്ഞ് കുട്ടി പോയിരുന്നതായി സഹോദരി പറഞ്ഞു.

തട്ടിക്കൊണ്ടുപോയയാളുമായി കുട്ടി പലപ്പോഴായി ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കൗൺസിലിങ്ങിന് കൊണ്ടുപോയിരുന്നുവെന്നും പരാതിയിൽ പറയുന്നു. 

ചൊക്ലി മേനപ്രം സ്വദേശി കൂട്ടാളിയായ അണിയാരം സ്വദേശിയുടെ KL 58 3 4773 നമ്പർ മോട്ടോർസൈക്കിളിൽ മകളെ രാത്രി തന്നെ കൂട്ടിക്കൊണ്ടുപോയതായി അറിഞ്ഞുവെന്ന് പരാതിയിൽ പറയുന്നു. 

Advertisment