കളിക്കുന്നതിനിടെ ഗേറ്റ് തലയിൽ വീണു. മൂന്നുവയസുകാരി മരിച്ചു

വാടക താമസിച്ചിരുന്ന ക്വാർട്ടേഴ്സിന്റെ ഗേറ്റ് തലയ്‌ക്ക് മുകളിലേക്കുവീഴുകയായിരുന്നു.

New Update
kids death

മലപ്പുറം: കളിക്കുന്നതിനിടെ ഗേറ്റ് തലയിൽ വീണ് നിലമ്പൂരിൽ മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം.

Advertisment

മണലോടിയിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന വണ്ടൂർ സ്വദേശി ഏറയൻതൊടി സമീറിന്റെ മകൾ ഐറയാണ്‌ ഗേറ്റ് തലയിൽ വീണതിനെ തുടർന്ന് മരിച്ചത്.


ഞായറാഴ്ച വൈകിട്ട് 4.15ഓടെയാണ് അപകടം. വാടക താമസിച്ചിരുന്ന ക്വാർട്ടേഴ്സിന്റെ ഗേറ്റ് തലയ്‌ക്ക് മുകളിലേക്കുവീഴുകയായിരുന്നു. 


ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടന്നു  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ്‌ മരണം.

Advertisment