New Update
/sathyam/media/media_files/0g6n374TbIRjxGUy50MD.jpg)
മലപ്പുറം: താനൂരിൽ എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. അക്രമത്തെ തുടർന്ന് യുവാവിനെ നാട്ടുകാർ പിടികൂടി കൈകാലുകൾ കെട്ടിയിട്ടു. തുടർന്ന് പൊലീസ് എത്തി ഇയാളെ വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി.
Advertisment
വ്യാഴാഴ്ച വൈകിട്ടാണ് യുവാവ് വീട്ടിൽ ആക്രണ സ്വഭാവം കാണിച്ചത്. മയക്കുമരുന്ന് വാങ്ങാൻ പണം വേണമെന്ന് ആവശ്യപെട്ടായിരുന്നു പരാക്രമം. ഭീഷണിയും പരാക്രമവും തുടർന്നതോടെ മാതാപിതാക്കൾ അയൽവാസികളുടെ സഹായം തേടി.
അയൽക്കാർ സംസാരിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടർന്ന് നാട്ടുകാർ ബലം പ്രയോഗിച്ച് കൈകാലുകൾ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us