/sathyam/media/media_files/2025/03/28/FpgHVp6it6AL9GZSBwj0.jpg)
മലപ്പുറം: സൈനിക ക്വാർട്ടേഴ്സിൽ വിഷം ഉള്ളില്‍ ചെന്ന് യുവതി മരിച്ചതിന് പിന്നാലെ ഭര്‍ത്താവായ മലയാളി സൈനികനും മരണത്തിനു കീഴടങ്ങി.
മലപ്പുറം പെരുവള്ളൂര്‍ ഇരുമ്പന്‍കുടുക്ക് പാലപ്പെട്ടിപ്പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകന്‍ നിധീഷ്(30) ആണ് ചികിത്സക്കിടെ മരിച്ചത്. ജമ്മുവില്‍ സൈനികനായി ജോലിനോൽക്കുകയായിരുന്നു നിധീഷ്.
ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ജമ്മുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് നിതീഷിന്റെ മരണം സംഭവിച്ചത്.
ജമ്മു കശ്മീരിൽ നിധീഷിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ റിന്‍ഷ(24) സാമാന സാഹചര്യത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചിരുന്നു. കണ്ണൂർ പിണറായി സ്വദേശികളായ തയ്യിൽ വസന്തയുടെയും പരേതനായ സുരാജന്റെയും മകളാണ് റിൻഷ.
റിന്‍ഷയുടെ മൃതദേഹം ഇന്നലെ പുലര്‍ച്ചെയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുകയും ബന്ധുക്കള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് നിധീഷിന്റെ വിയോഗ വാര്‍ത്ത എത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് നിധീഷ് നാട്ടില്‍ ലീവിൽ വന്നു മടങ്ങിയത്.
മടങ്ങുമ്പോള്‍ റിന്‍ഷയെയും ഒപ്പം കൂട്ടുകയായിരുന്നു. ജമ്മുവിലെ സാംപ എന്ന സ്ഥലത്തെ ക്വാര്‍ട്ടേഴ്‌സില്‍ വിഷം അകത്തുചെന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. നിധീഷിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us