ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ രണ്ടുപേർ മുങ്ങി മരിച്ചു

കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആബിദയും ഒഴുക്കിൽപ്പെടുകയായിരുന്നു. 

New Update
child death1

മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു. കരിങ്കപ്പാറ സ്വദേശി ആബിദ (40), മുഹമ്മദ് ലിനാൻ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം.

Advertisment

ആബിദയുടെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ലിനാൻ എന്നാണ് വിവരം. ലിനാൻ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആബിദയും ഒഴുക്കിൽപ്പെടുകയായിരുന്നു. 

Advertisment