/sathyam/media/media_files/2025/04/18/H46PWcrtwb4UpV1EW2yN.jpg)
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി വി.എസ് ജോയ് തന്നെ വരണമെന്ന് പി.വി അൻവർ നിലപാട് എടുത്തതായുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്ന് തൃണമൂൽ കോൺഗ്രസ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി വി.എസ് ജോയ് തന്നെ വരണമെന്ന് പി.വി അൻവർ നിലപാട് എടുത്തതായുള്ള വാർത്തകൾ മാധ്യമ സൃഷ്ടി. യുഡിഎഫും കോൺഗ്രസും നിർത്തുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നതു മാത്രമാണ് തൃണമൂൽ കോൺഗ്രസിന്റെ നലപാട്
മുന്നണിയെ മറികടന്ന് ഒറ്റക്ക് ഒരു തീരുമാനം എടുക്കില്ല. ടിഎംസി സംസ്ഥാന കോർഡിനേറ്റർ പി.വി അൻവറിന്റേതായി പ്രചരിക്കുന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രണെന്നും അ​ദ്ദേഹം പറഞ്ഞു.
ടിഎംസിയുടെ യുഡിഎഫ് പ്രവേശനത്തെ ഭക്കുന്നവരാണ് ഇപ്പോഴത്തെ പ്രചാരണ വേലക്ക് പിന്നിൽ. അതുകണ്ട് ഞങ്ങൾ ഭയക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ യുഡിഎഫ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പാക്കാനുള്ള ജനപിന്തുണയും സംഘടനാ സംവിധാനവും ഞങ്ങൾക്കുണ്ട്.
വി.എസ് ജോയിയോ ആര്യാടൻ ഷൗക്കത്തോ അല്ലെങ്കിൽ മറ്റാരായാലും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുൻനിരയിൽ ഞങ്ങളുണ്ടാവുമെന്നും കെ.ടി അബ്ദുറഹ്മാൻ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us