മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ് തകർന്നു. ഓടിക്കൊണ്ടിരുന്ന കാറുകൾ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആളപായം ഇല്ലെന്ന് റിപ്പോർട്ടുകൾ

സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്. 

New Update
nh66 accident

മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് - തൃശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം.

Advertisment

കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്. 

മൂന്ന് കാറുകള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണത്തിലെ പോരായ്മകള്‍ നേരത്തെ ഉന്നയിച്ചതാണെന്ന് പി അബ്ദുള്‍ ഹമീദ് എംഎല്‍എ പറഞ്ഞു.

വികസനസമിതി യോഗത്തിന്റെ മിനിറ്റ്‌സ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മഴ പെയ്താല്‍ ഇരുവശത്തെ വീടുകളിലേക്ക് വെള്ളം ഒഴുകുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. 

Advertisment