ഓട്ടോ ഡ്രൈവറുടെ കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ

മാർച്ച് ഏഴിന് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ഓട്ടോ ഡ്രൈവർ മരിച്ചത്. 

New Update
manjeri driver death

മഞ്ചേരി:മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Advertisment

ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങൽപ്പടി കോന്തേരി രവിയുടെ മകൻ സിജു (37) ആണ് മരിച്ചത്.


വെള്ളിയാഴ്ച വൈകിട്ട് നാലിന് മഞ്ചേരി കോർട്ട് റോഡിലെ ലോഡ്ജിൽ മുറിയെടുത്ത സിജുവിനെ ഇന്ന് രാവിലെ 11 മണിയായിട്ടും കാണാത്തതിനെ തുടർന്നാണ് ലോഡ്ജ് ജീവനക്കാർ അന്വേഷിച്ചത്. 

പൊലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


മാർച്ച് ഏഴിന് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ഓട്ടോ ഡ്രൈവർ മരിച്ചത്. 


പിടിബി ബസിലെ ഡ്രൈവറായിരുന്ന സിജു കേസിൽ പ്രതിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജു 22 ദിവസം റിമാൻഡിലായിരുന്നു.

Advertisment