New Update
/sathyam/media/media_files/2025/07/15/1001100430-2025-07-15-11-49-16.webp)
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണ് രണ്ടു നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്.
Advertisment
തിങ്കളാഴ്ച വൈകീട്ട് 3.45ഓടെ യാണ് അപകടം. ഒന്നാംനിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനലാണ് താഴേക്കു വീണത്.
ഒന്നാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി. നയന എന്നിവർക്കാണ് പരിക്കേറ്റത്. തലക്കു മുറിവേറ്റ ഇരുവരെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതർ പറഞ്ഞു.
നഴ്സിങ് കോളജിന് സ്വന്തം കെട്ടിടമില്ലാത്തതിനാൽ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്സിങ് വിദ്യാർഥികളുടെ പഠനത്തിനായി ഉപയോഗിക്കുന്നത്.
10 വിദ്യാർഥികൾ ലാബിൽ പോയ സമയം മറ്റു വിദ്യാർ ഥികൾ ഹാളിലിരിക്കുമ്പോഴാണ് അപകടം. കലക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് (ഡി.എം.ഇ) എന്നിവർക്ക് റിപ്പോർട്ട് നൽകുമെന്ന് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us