/sathyam/media/media_files/2025/11/12/philocalia-couples-case-2025-11-12-21-15-30.jpg)
കൊച്ചി: സമീപ കാലം വരെ യുവതി - യുവാക്കൾക്കും ദമ്പതികൾക്കും വേണ്ടി ധ്യാനങ്ങൾ നടത്തിയവരായിരുന്നു മാരിയോ - ജിജി ദമ്പതിമാർ. കത്തോലിക്ക സഭ അകമഴിഞ്ഞ പിന്തുണയും ഇവർക്ക് നൽകി.
കുടുംബ ജീവിതത്തിലെ വിഷയങ്ങൾ പരിഹരിക്കുന്ന കൗൺസിലർമാർ എന്ന നിലയിലും ഇരുവരും അറിയപ്പെട്ടു. ഫിലോകാലിയ ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ വർഷങ്ങളായി ധ്യാനങ്ങളും, പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവർ നടത്തിയിരുന്നു.
പുരുഷൻ തന്റെ ഭാര്യയെ തന്നേപ്പോലെ സ്നേഹിക്കണം എന്ന് പ്രസംഗിച്ച മാരിയോ ജോസഫും, ഭാര്യ ഭർത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ച ജിജി മാരിയോയും ഉത്തമ മാതൃകകളായിരുന്നു. പക്ഷേ വാക്കും പ്രവർത്തിയും രണ്ടാണെന്ന് തെളിയിച്ചു തരുകയാണ് ഇരുവരും.
സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായ ഈ ദമ്പതികൾ ദാമ്പത്യ തകർച്ച നേരിടുന്ന നിരവധി പേർക്ക് കൗൺസിലിംഗ് നൽകിയും ശ്രദ്ധനേടിയിട്ടുണ്ട്. കഴിഞ്ഞ പത്തുമാസമായി അകന്നു കഴിയുമ്പോഴും ഇവരുടെ ഉപദേശത്തിന് കുറവൊന്നും ഇല്ലായിരുന്നു.
ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച് ജിജി മാരിയോയ്ക്ക് എതിരെ ഗാർഹിക പീഡന പരാതി നൽകിയത്. യുവാക്കളെ ക്ഷമിക്കാൻ പഠിപ്പിച്ച മാരിയോ അക്രമാസക്തനായ കഥ കേട്ട് വിശ്വാസികളും ഞെട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us