New Update
/sathyam/media/media_files/YnmPYqUtpccTUmaCES8S.jpg)
കണ്ണൂർ: മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മ മരിച്ചു. കോളാരി കുംഭംമൂലയില്‍ വയലിലെ കിണറ്റിന് സമീപമുണ്ടായ വെള്ളക്കെട്ടില്‍ വീണാണ് കോളാരി ഷഫീനാസ് മന്‍സിലില്‍ സി.കുഞ്ഞാമിന മരിച്ചത്.
Advertisment
വീടിന് സമീപത്തെ വയലില്‍ പോയി തിരിച്ചുവരാത്തതിനാല്‍ വീട്ടിലുള്ളവർ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ കൃഷി ആവശ്യത്തിനായി കുഴിച്ച കിണറിന് സമീപമുണ്ടായ വെള്ളക്കെട്ടിന് സമീപം വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us