കർഷകൻ സൂര്യാഘാതമേറ്റ് മരിച്ച നിലയിൽ

കൃഷിയിടത്തിലേക്ക് രാവിലെ ഏഴരയുടെ വീട്ടിൽ നിന്ന് അദ്ദേഹം പോയതെന്നാണ് വീട്ടുകാർ പറയുന്നത്.  രാത്രി ആയിട്ടും കാണാതായതോടെ പ്രദേശത്തും ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
sun burn death prabhakaran

മാവേലിക്കര: സൂര്യാഘാതമേറ്റ് കർഷകനു ദാരുണാന്ത്യം. തെക്കേക്കര വരേണിക്കൽ വല്ലാറ്റ് വീട്ടിൽ പ്രഭാകരൻ (73) ആണ് മരിച്ചത്. ബുധൻ ഉച്ചയോടെയാണ് മരിച്ചതെന്നാണ് പ്രഥമിക വിവരം. 

Advertisment

കുറത്തികാട് പാടശേഖരത്തിലെ ചിറക്ക് സമീപം പ്രഭാകരന് നെൽകൃഷിയുണ്ട്. കൃഷിയിടത്തിലേക്ക് രാവിലെ ഏഴരയുടെ വീട്ടിൽ നിന്ന് അദ്ദേഹം പോയതെന്നാണ് വീട്ടുകാർ പറയുന്നത്. 


രാത്രി ആയിട്ടും കാണാതായതോടെ പ്രദേശത്തും ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.


തുടർന്ന് പാടശേഖരത്തിൽ നടത്തിയ പരിശോധനയിലാണ് പാടത്ത് നിന്നും പ്രഭാകരൻ സ്കൂട്ടർ മറിഞ്ഞ് ശരീരത്തിൽ വീണ നിലയിലയിൽ കിടക്കുകയായിരുന്നു. 

ശരീരമാസകലം പൊള്ളിയ പാടുകൾ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. 

Advertisment