New Update
/sathyam/media/media_files/2024/10/20/ulIJB9otZEZ1NLPY2fX9.jpg)
കൊല്ലം: എംഡിഎംയുമായി സീരിയല്‍ നടി പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. നടിക്ക് രാസലഹരി കിട്ടിയത് എങ്ങനെയെന്നടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
Advertisment
ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (36) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്ന് മാസമായി എംഡിഎംഎ ഉപയോഗിക്കുന്നുവെന്നാണ് ഷംനത്ത് നല്‍കിയ മൊഴി.
നടിയുടെ മുറിയില്‍ നിന്ന് 1.4 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us