ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ അറസ്റ്റ്: നടിയുടെ പീഡന പരാതിയില്‍ കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷ് അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം മുകേഷിനെ വിട്ടയക്കും

മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം മുകേഷിനെ വിട്ടയക്കും. ഇതിനാല്‍ നടന് ജയിലില്‍ കഴിയേണ്ടി വരില്ല.

New Update
m mukesh

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നടിയുടെ പീഡന പരാതിയില്‍ കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷിനെ എസ്‌ഐടി അറസ്റ്റ് ചെയ്തു.

Advertisment

മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം മുകേഷിനെ വിട്ടയക്കും. ഇതിനാല്‍ നടന് ജയിലില്‍ കഴിയേണ്ടി വരില്ല.

ചോദ്യം ചെയ്യൽ നീണ്ടത് മൂന്ന് മണിക്കൂറാണ്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.

ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ലൈം​ഗിക പീഡന പരാതികളിന്മേൽ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശ​ദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മരട് പൊലീസാണ് നടിയുടെ പരാതിയില്‍ മുകേഷിന്റെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്.

പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisment