/sathyam/media/media_files/2024/11/12/ktvBQMEy5oSdUwfcD8yz.jpg)
കൊ​ച്ചി: മു​ന​മ്പം സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ ഭൂ ​സം​ര​ക്ഷ​ണ സ​മി​തി​യി​ല്‍ ഭി​ന്ന​ത. ഭൂ​മി​യു​ടെ റ​വ​ന്യൂ അ​വ​കാ​ശ​ങ്ങ​ൾ തി​രി​കെ കി​ട്ടി​യെ​ന്നും അ​തി​നാ​ൽ സ​മ​രം ഞാ​യ​റാ​ഴ്ച അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ഒ​രു വി​ഭാ​ഗം പ​റ​ഞ്ഞു.
എ​ന്നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ സ​മ​രം തു​ട​രു​മെ​ന്നും സ​മ​ര സ​മി​തി​യി​ലെ ബി​ജെ​പി അ​നു​കൂ​ലി​ക​ള്‍ പ​റ​ഞ്ഞു.
വ​ഖ​ഫ് ബോ​ര്‍​ഡ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച ഭൂ​മി​യി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് ഭൂ ​നി​കു​തി അ​ട​യ്ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​ര​സ​മി​തി​യി​ലെ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ള്‍ പ്ര​ക​ട​മാ​യ​ത്.
ക​ര​മ​ട​യ്ക്കാ​നു​ള്ള അ​വ​കാ​ശം പു​ന​സ്ഥാ​പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു വി​ഭാ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മ​ന്ത്രി പി.​രാ​ജീ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.
വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ ലാ​ന്‍​ഡ് ര​ജി​സ്റ്റ​റി​ൽ നി​ന്ന് 615 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി ഒ​ഴി​വാ​ക്കും വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നാ​ണ് മ​റു​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us