മുണ്ടക്കയത്ത് കോൺഗ്രസ് കോർ കമ്മറ്റിക്കിടെ സ്ഥാനാർത്ഥി മോഹികൾ തമ്മിലടിച്ചു ! മുൻ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റിന്റെ മുഖത്തടിച്ച് മുൻ മണ്ഡലം പ്രസിഡന്റ്. കണ്ണാടി തല്ലിപ്പൊട്ടിച്ച് മുതിർന്ന നേതാവും !

കഴിഞ്ഞ രണ്ടു  തവണ ദയനീയമായി തോറ്റ നേതാവ്  വീണ്ടും സീറ്റിനായി അവകാശമുനയിച്ചതാണ് തർക്കത്തിന് തുടക്കം.

New Update
CONGRESS

കോട്ടയം: മുണ്ടക്കയം പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ കൂട്ടയടി. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ചേർന്ന കോർ കമ്മറ്റി യോഗത്തിൽ സ്ഥാനാർത്ഥി മോഹികൾ തമ്മിലാണ് കയ്യാങ്കളി നടന്നത്. 

Advertisment

പഞ്ചായത്തിലെ  22-ാം വാർഡ് മൈലത്തടിയിലെ  സ്ഥാനാർത്ഥി നിർണയത്തിനായി ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ്  കയ്യാകളിയും കസേരയേറും നടന്നത്.  മുൻ മണ്ഡലം പ്രസിഡന്റിന്റെ  കണ്ണാടി കൂട്ടയടിയിൽ പൊട്ടി. മറ്റൊരു മുതിർന്ന നേതാവിന്  മർദ്ദനമേറ്റു.

കഴിഞ്ഞ രണ്ടു  തവണ ദയനീയമായി തോറ്റ നേതാവ്  വീണ്ടും സീറ്റിനായി അവകാശമുനയിച്ചതാണ് തർക്കത്തിന് തുടക്കം. ഇന്നലെ ചേർന്ന വാർഡ് കമ്മിറ്റി യോഗത്തിൽ 12-ൽ 8 പേർ മുതിർന്ന നേതാവിനായി നിലകൊണ്ടു.

എന്നാൽ മുൻ മണ്ഡലം പ്രസിഡന്റ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. പിന്നാലെ തമ്മിലടിയും തുടങ്ങി. നേതാക്കൾ ഇടപെട്ട് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു.

Advertisment