Advertisment

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ നടപടി കേസ് തീര്‍പ്പായശേഷം

കമ്മിഷന്റെ പ്രവര്‍ത്തനം നിയമ പ്രകാരമാണെന്നും എന്‍ക്വറി ആക്ട് പ്രകാരം തന്നെയാണ് കമ്മിഷന്‍ രൂപീകരിച്ചിട്ടുള്ളതെന്നും സര്‍ക്കാരിന്റെ വശം സര്‍ക്കാര്‍ പറയുമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

New Update
high court Untitledpu

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അറിയിച്ചു.

Advertisment

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയശേഷമായിരിക്കും തുടര്‍ നടപടിയെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് പെട്ടെന്ന് തീര്‍പ്പാക്കിയാല്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കും. 