Advertisment

പടയപ്പ മദപ്പാടിൽ. ആനയെ നിരീക്ഷിക്കാൻ പ്രത്യേക വാച്ചർമാരെ ഏർപ്പെടുത്തി

വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്ക് നൽകിയിരുന്നു. ഇതോടെ ‍ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. 

New Update
padayappa elephant munnar

മൂന്നാർ: പടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇടത് ചെവിക്ക് സമീപമാണ് മദപ്പാട് കണ്ടെത്തിയത്. ഇതേ തുടർന്ന് ആനയെ നിരീക്ഷിക്കാൻ പ്രത്യേക വാച്ചർമാരെ ഏർപ്പെടുത്തി.

Advertisment

വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്ക് നൽകിയിരുന്നു. ഇതോടെ ‍ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. 

കഴിഞ്ഞവര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. മദപ്പാട് തുടങ്ങിയാൽ പടയപ്പ അക്രമാസക്തനാകുന്നത് പതിവാണ്. കഴിഞ്ഞ വർഷം നിരവധി വീടുകളും വാഹനങ്ങളും ആന തകര്‍ത്തിരുന്നു.

Advertisment