നന്ദിയോട്ട് പടക്കനിർമാണശാലയിലെ പൊട്ടിത്തെറി; നാല് സ്ത്രീകൾക്ക് പൊള്ളലേറ്റു

പേരയം താളിക്കുന്നിലെ ആന്‍ ഫയര്‍വര്‍ക്സ് എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം

New Update
Untitled

പാലോട്: നന്ദിയോട് പേരയം താളിക്കുന്നില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് സ്ത്രീകള്‍ക്ക് പൊള്ളലേറ്റു.

Advertisment

പേരയം താളിക്കുന്നിലെ ആന്‍ ഫയര്‍വര്‍ക്സ് എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. ആന്‍ ഫയര്‍ വര്‍ക്സിന് ലൈസന്‍സ് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പോലീസും പറയുന്നു.


പൊള്ളലേറ്റ സ്ത്രീകളില്‍ ഒരാളുടെ നില ഗുരുതരമാണ്. താളിക്കുന്ന് തടത്തരികത്ത് വീട്ടില്‍ ഷീബ, പേരയം ആര്‍.എസ്.പുരം അരവിന്ദ് ഹൗസില്‍ അജിത, ആനകുളം മഞ്ജുഭവനില്‍ മഞ്ജു, പേരയം താളിക്കുന്ന് തടത്തരികത്ത് വീട്ടില്‍ ശ്രീമതി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ഷീബയുടെ നില ഗുരുതരമാണ്.

Advertisment