New Update
/sathyam/media/media_files/2024/10/16/h5vJdfnHOGhEOFgiQQ1S.jpg)
കണ്ണൂര്‍: പി പി ദിവ്യയെ തള്ളി കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ പറഞ്ഞു.
Advertisment
പരിപാടിയുടെ സംഘടകന്‍ താനല്ല. സ്റ്റാഫ് കൗണ്‍സില്‍ ആണ്. പി പി ദിവ്യയെ തടഞ്ഞാല്‍ അത് പ്രോട്ടൊക്കോള്‍ ലംഘനം ആകും. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പറയാനാവില്ലെന്നും ഉടന്‍ മൊഴി നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.
താന്‍ അവധി അപേക്ഷ നല്‍കിയിട്ടില്ല. കുടുംബത്തിന് കത്ത് നല്‍കിയത് കുറ്റസമ്മതം അല്ല. അവരുടെ ദുഖത്തോടൊപ്പം നില്‍ക്കുകയാണന്നും കളക്ടര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us