New Update
/sathyam/media/media_files/2024/10/22/UR31YA504Xt6bYQ6ceeZ.jpg)
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിലേക്ക് താന്‍ പി.പി ദിവ്യയെ വിളിച്ചിട്ടില്ലന്ന മൊഴിയില്‍ ഉറച്ച് കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍ കെ വിജയന്‍. പൊലീസിന് നല്‍കിയ മൊഴിയിലാണ് കളക്ടര്‍ നിലപാട് ആവര്‍ത്തിച്ചത്.
Advertisment
നവീന്‍ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണ്. എഡിഎമ്മിന്റെ അവധി അപേക്ഷ വച്ചുതാമസിപ്പിച്ചുവെന്ന കുടുംബത്തിന്റെ ആരോപണവും കളക്ടര്‍ തള്ളി.
നവീന്‍ ബാബു മരിക്കുന്നതിന് മുന്‍പ് പി.പി ദിവ്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ദിവ്യയെ വിളിച്ചിട്ടില്ല. മൊഴി നല്‍കിയ മുഴുവന്‍ കാര്യങ്ങളും പറയാന്‍ ആകില്ലന്നും കളക്ടര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us