New Update
/sathyam/media/media_files/2024/10/16/h4AmWpH740oYV2FTxbok.jpg)
കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയേ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സജീവ് ജോസഫ് എംഎല്‍എ.
Advertisment
/sathyam/media/media_files/2024/10/25/wo3KSgkV6tSysz9MXC51.jpg)
സിപിഎമ്മിന്റെ ബിസിനസ് മാഫിയ ബന്ധം അന്വേഷിക്കണം. ചെങ്ങളായി, ചുഴലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംയുക്തമായി ചെങ്ങളായില്‍ വെച്ച് നടത്തിയ കോണ്‍ഗ്രസ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങളായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി രാജ്കുമാര്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ കെപിസിസി സിക്രട്ടറി ഡോ.കെവി ഫിലോമിന, കെപിസിസി മെമ്പര്‍ കൊയ്യം ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us