New Update
/sathyam/media/media_files/2024/10/16/h4AmWpH740oYV2FTxbok.jpg)
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം.
Advertisment
അന്വേഷണ സംഘത്തിന് മുമ്പാകെ എത്താന്‍ ദിവ്യക്ക് മേല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ വേഗത്തിലുള്ള നടപടിയാണ് സിപിഎം ആഗ്രഹിക്കുന്നത്.
ഇതിനിടെ, അന്വേഷണ സംഘത്തിന്റെ തലവനായി ചുമതലയേറ്റ കമ്മീഷണര്‍ അജിത് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്തുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us