എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പുതിയ വഴിത്തിരിവ്; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു, കേസെടുത്തത് പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
V

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പുതിയ വഴിത്തിരിവ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു.

Advertisment

പി പി ദിവ്യയെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം ദിവ്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ടന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ പറഞ്ഞു.

 കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ പൊലീസിന് ലഭിച്ച നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പി.പി ദിവ്യ യ്ക്കെതിരെ കേസെടുത്തത്. തുടർന്ന് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കണ്ണൂർ ടൗൺ പോലീസാണ് റിപ്പോർട്ട് നൽകിയത്.


BNS 108 ( B) വകുപ്പ് പ്രകാരം ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ഇനി ദിവ്യയുട മൊഴി രേഖപ്പെടുത്തും. പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ദിവ്യക്കെതിരെ കേസെടുത്തത്. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിൽ എത്തും.     


എഡിഎമ്മിന്റെ മരണത്തിൽ നേരത്തെ തന്നെ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടന്നും ദിവ്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ടന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ പറഞ്ഞു.

 നവീന്‍റെ മരണത്തിൽ കുടുംബാംഗങ്ങള്‍ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്ന് കുടുംബം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനിടെ, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം വിപി ദുൽഖിഫിൽ പരാതി നൽകി.

എഡിഎമ്മിന്റെ മരണത്തിൽ അന്വേഷണം നടത്തണമെന്നും പിപി ദിവ്യയെ നേരിട്ട് വിളിച്ചു വരുത്തണം എന്നും പരാതിയിൽ ആരോപിക്കുന്നു.

Advertisment