Advertisment

മന്ത്രി എ.കെ ശശീന്ദ്രന്‍ മത്സരിച്ചു ജയിച്ച ചിഹ്നം എൻസിപി അജിത് പവാര്‍ പക്ഷത്തിന്റേത്. ആ നിലയ്ക്ക് ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യവുമായി കേരളത്തിലെ അജിത് പവാര്‍ പക്ഷം. പാർട്ടി നിർദേശങ്ങൾ അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്. യഥാര്‍ത്ഥ എന്‍സിപി ശരദ് പവാറിന്റേതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുമെന്നും എ.കെ ശശീന്ദ്രന്‍

New Update
അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരും

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് കേരളത്തിലെ എന്‍സിപി അജിത് പവാര്‍ പക്ഷം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടിയാണ് ആവശ്യം ഉന്നയിച്ചത്.

Advertisment

ശരദ് പവാറിനൊപ്പം നില്‍ക്കുന്ന ജനപ്രതിനിധികള്‍ക്ക് നോട്ടീസ് നല്‍കും. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

എന്‍സിപി അജിത് പവാര്‍ പക്ഷത്തിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്. പാര്‍ട്ടി ചിഹ്നവും അജിത് പവാറിനാണ്. ശരദ് പവാറാണ് യഥാര്‍ത്ഥ എന്‍സിപി എന്നു ശശീന്ദ്രന്‍ പറയുന്നെങ്കില്‍, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ ആ സ്ഥാനം രാജിവെക്കണമെന്നാണ് അജിത് പവാര്‍ പക്ഷം ആവശ്യപ്പെടുന്നത്. എന്‍സിപിക്ക് കേരളത്തില്‍ രണ്ട് എംഎല്‍എമാരാണുള്ളത്.

യഥാര്‍ത്ഥ എന്‍സിപി ശരദ് പവാറിന്റേതാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ഡൽഹിയിൽ പ്രതികരിച്ചു. ഇക്കാര്യം ജനപിന്തുണ കൊണ്ട് തെളിയിക്കപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ബാധകമല്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

 

Advertisment