മുന്നണി പ്രവേശനവും സ്ഥാനാർത്ഥി നിർണ്ണയത്തിലും കടുപ്പിക്കാൻ പി.വി അൻവർ. നിലമ്പൂരിൽ ജോയിക്ക് പിന്തുണ അറിയിക്കാൻ തൃണമൂൽ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി യോഗം. മണ്ഡലത്തിൽ യു.ഡി.എഫിനുണ്ടായിരുന്ന മുൻകൈ നഷ്ടമാകുമോയെന്ന് കോൺഗ്രസിൽ ആശങ്ക. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാൾ അൻവറിന്റെ പിന്നിലുണ്ടെന്ന് വാദമുയരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ കുരുക്കഴിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി കോൺഗ്രസ്

2016ലെ തന്റെ തോൽവിക്ക് ശേഷം പിന്നീട് അഞ്ച് വർഷവും മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ചുവെങ്കിലും പിന്നീട് 2021ൽ അന്നത്തെ ഡി.സി.സി അദ്ധ്യക്ഷൻ വി.വി പ്രകാശിനാണ് പാർട്ടി സീറ്റ് നൽകിയത്

New Update
p v anwar12

നിലമ്പൂർ : മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുരുക്കഴിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി കോൺഗ്രസ്.

Advertisment

ഡി.സി.സി അദ്ധ്യക്ഷൻ വി.എസ് ജോയി, മുതിർന്ന നേതാവ് ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് കോൺരഗസിന്റെ പരിഗണനാ പട്ടികയിലുള്ളത്.

ഇതിൽ ജോയിക്ക് വേണ്ടി വാദമുയർത്തിയാണ് ആദ്യം മുതൽ പി.വി അൻവർ നിലയുറപ്പിച്ചിട്ടുള്ളത്.

നിലവിൽ തൃണമൂൽ കോൺ്രഗസിന്റെ സംസ്ഥാന കോർഡിനേറ്ററായി ചുമതലയേറ്റ അൻവർ തന്റെ പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം വിളിച്ച് നിലപാട് പ്രഖ്യാപിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

കാലങ്ങളായി തന്റെ എതിർചേരിയിലുള്ള ആര്യാടൻ ഷൗക്കത്തിനെ പിന്തള്ളി ജോയിക്ക് പിന്തുണ നൽകാനാണ് അൻവർ തീരുമാനിച്ചിട്ടുള്ളത്.

ഇക്കാര്യം ഔദ്യോഗികമായി തൃണമൂൽ കോൺഗ്രസ് അംഗീകാരം നൽകാനാണ് യോഗം വിളിക്കുന്നതെന്നാണ് വിലയിരുത്തൽ.

നാളെ നിലമ്പൂരിലാണ് യോഗം ചേരുക. നിലമ്പൂർ റോസ് ലോഞ്ച് ഹോട്ടലിൽ വച്ച് ചേരുന്ന യോഗത്തിന് ശേഷം പാർട്ടി ഭാരവാഹികൾ ആരെങ്കിലും മാധ്യമങ്ങളെ കാണും.

കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതു വരെ മാധ്യമങ്ങളെ കാണില്ലെന്ന് അൻവർ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥിയുടെ പേരിൽ കടുംപിടുത്തം പിടിച്ച് യു.ഡി.എഫ് പ്രവേശനം വേഗത്തിൽ സാധ്യമാക്കാനുളള നീക്കമാണോ അൻവർ നടത്തുന്നതെന്ന സംശയവും കോൺഗ്രസിനുണ്ട്. 

മുസ്ലിം ലീഗ് അൻവറിനായി നടത്തുന്ന ചില നിക്കങ്ങളിലും കോൺഗ്രസിന് എതിർപ്പുണ്ട്.

ഇതിന് പുറമേ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു മുതിർന്ന നേതാവ് അൻവറിനെ രഹസ്യമായി സഹായിക്കുന്നുവെന്ന വിലയിരുത്തലും പാർട്ടിയിലുണ്ട്.

ഇത് കേന്ദ്ര നേതൃത്വത്തെയും അറിയിച്ചേക്കും.കാലങ്ങളായി രണ്ട് പക്ഷത്താണ് ആര്യാടനും അൻവറും നിലയുറപ്പിച്ചിരുന്നത്.

പി.വി അൻവർ കോൺഗ്രസിലായിരുന്നപ്പോൾ ഐ വിഭാഗത്തിനൊപ്പവും ആര്യാടൻ എ വിഭാഗത്തിന്റെ അനിഷേധ്യ നേതാവുമായിരുന്നു.

അൻവർ പാർട്ടി വിട്ടപ്പോഴും കോൺഗ്രസിൽ ഉറച്ച് നിന്ന ആര്യാടന് ഒരു തവണ മാത്രമാണ് മത്സരിക്കാൻ അനുമതി നൽകിയെന്ന വാദമാണ് ആര്യാടൻ ക്യാമ്പ് മുന്നോട്ട് വെയ്ക്കുന്നത്.

2016ലെ തന്റെ തോൽവിക്ക് ശേഷം പിന്നീട് അഞ്ച് വർഷവും മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ചുവെങ്കിലും പിന്നീട് 2021ൽ അന്നത്തെ ഡി.സി.സി അദ്ധ്യക്ഷൻ വി.വി പ്രകാശിനാണ് പാർട്ടി സീറ്റ് നൽകിയത്.

എന്നാൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരും മുമ്പ് പ്രകാശ് അന്തരിക്കുകയും ചെയ്തിരുന്നു.

വീണ്ടും അഞ്ച് വർഷം മണ്ഡലത്തിൽ പരിപാടികളുമായി മുന്നോട്ട് പോയ ആര്യാടനെ അൻവറിന്റെ വാക്കിന് വില നൽകി പാർട്ടി പരിഗണിക്കുന്നത് നീതികരിക്കാനാവില്ലെന്നും ഷൗക്കത്ത് വിഭാഗം വ്യക്തമാക്കുന്നു. 

സ്ഥാനാർത്ഥി നിർണയത്തിൽ പ്രശ്‌നങ്ങളില്ലാതിരിക്കാനും കോൺഗ്രസ് യു.ഡി.എഫ് ക്യാമ്പുകളിൽ നിന്നും ആരും ചാടിപ്പോയി എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാതിരിക്കാനും പാർട്ടി വലിയ ജാഗ്രത പുലർത്തിയാണ് മുന്നോട്ടു നീങ്ങുന്നത്.

Advertisment