New Update
/sathyam/media/media_files/2025/04/04/EQwQry3Mv8I5I6qgXiHq.jpg)
മലപ്പുറം: വളാഞ്ചേരിയിലെ നിപ വൈറസ് ബാധയില്‍ ആശ്വാസം. വൈറസ് ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
Advertisment
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വളാഞ്ചേരി സ്വദേശിനിയായ 42-കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 94 പേരാണുള്ളത്.
ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 25-ാം തീയതിയാണ് യുവതിക്ക് പനി തുടങ്ങിയത്. ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us