എ.ഐ സഹായത്തോടെ ലഹരിക്കെതിരെ രഹസ്യ റിപ്പോര്‍ട്ടിംഗ് ചെയ്യാം. മലപ്പുറത്ത് ക്യുആര്‍ കോഡ് സംവിധാനം വരുന്നു

New Update
s

മലപ്പുറം: കൊണ്ടോട്ടിയില്‍ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ലഹരിക്കെതിരെ രഹസ്യ റിപ്പോര്‍ട്ടിങ് സംവിധാനമൊരുക്കുന്നു. 

Advertisment

ഫോട്ടോയും വീഡിയോയും ഈ ആപ്പ് വഴി അയക്കാന്‍ സാധിക്കും. വിവരമറിയിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ പോലും അറിയാന്‍ സാധിക്കുകയുമില്ലെന്നതും പ്രത്യേകതയാണ്.


ലഹരി ഉപയോഗത്തിനും വിപണത്തിനുമെതിരെ വ്യത്യസ്തമായി പ്രതിരോധം തീര്‍ക്കുകയാണെന്നും വിവിധ ഇടങ്ങളില്‍ ക്യു ആര്‍ കോഡ് സ്ഥാപിക്കുമെന്നും ഡിവൈഎസ്പി പി.ആര്‍ സന്തോഷ് പറഞ്ഞു.


ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു റിപ്പോര്‍ട്ട് ചെയ്യാനാവും. നിലവിലുള്ള മറ്റു രഹസ്യ റിപ്പോര്‍ട്ടിംഗ് സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി അയക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ പോലും അറിയാന്‍ സാധിക്കില്ല.

Advertisment