2026 ലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്നത്ത്  പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ. പിണറായി സർക്കാരിനെ വീണ്ടും അഭിനന്ദിച്ച് എൻഎസ്എസ്

ഇപ്പോൾ സർക്കാരും എൻഎസ്എസ്സും തമ്മിൽ കൂടുതൽ അടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

New Update
g sukumaran nair nss

കോട്ടയം: സർക്കാരിനെ വീണ്ടും അഭിനന്ദിച്ച് എൻഎസ്എസ്.മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നതിനാണ് അഭിനന്ദനം.

Advertisment

2014ൽ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നില്ല.

നിരവധി തവണ സർക്കാരിനോട് ഈ ആവശ്യം എൻഎസ്എസ് ഉന്നയിച്ചിരുന്നു. ഇപ്പോൾ സർക്കാരും എൻഎസ്എസ്സും തമ്മിൽ കൂടുതൽ അടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

കഴിഞ്ഞ ദിവസമാണ് 2026 ലെ പൊതുഅവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചത്.

 നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തി, പെസഹ വ്യാഴം എന്നിവ കൂടി ഉൾപ്പെടുത്തി.

 മന്ത്രിസഭ അംഗീകരിച്ച പട്ടികയിൽ പെസഹ വ്യാഴം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

PINARAYI image(85)

നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധി

ജനുവരി 2–മന്നം ജയന്തി, ജനുവരി 26– റിപബ്ലിക് ദിനം, മാർച്ച് 20– ഈദുൽ ഫിത്‌ർ, ഏപ്രിൽ 1– ബാങ്ക് വാർഷിക കണക്കെടുപ്പ്, ഏപ്രിൽ 3– ദുഃഖവെള്ളി, ഏപ്രിൽ 14– അംബേദ്കർ ജയന്തി, ഏപ്രിൽ 15– വിഷു, മേയ് 1– മേയ് ദിനം, മേയ് 27– ബക്രീദ്, ഓഗസ്റ്റ് 15– സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 25– ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26– തിരുവോണം, ഓഗസ്റ്റ് 28– ശ്രീനാരായണ ഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 4– ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21– ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 2– ഗാന്ധി ജയന്തി, ഒക്ടോബർ 20– മഹാനവമി, ഒക്ടോബർ 21– വിജയദശമി, ഡിസംബർ 25– ക്രിസ്മസ്.

Advertisment