പള്ളക്കത്തോട്ടില്‍ രാഷ്ട്രീയ പോര് മുറുകുന്നു.. കോണ്‍ഗ്രസിലെ പൊട്ടിത്തെറി മുതലെടുത്ത് ബിജെപി. ധാരണയാകാതെ സീറ്റു ചര്‍ച്ചകള്‍

പള്ളിക്കത്തോട് പതിമൂന്നാം വാര്‍ഡിലാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായത്. ഇതോടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു.

New Update
cpm congress bjp flags.

കോട്ടയം: പള്ളിക്കത്തോട് പഞ്ചായത്തില്‍ രാഷ്ട്രീയ പോര് മുറുകുന്നു..  കോണ്‍ഗ്രസിലെ പൊട്ടിത്തെറി മുതലെടുത്ത് ബി.ജെ.പി. പള്ളിക്കത്തോട് പതിമൂന്നാം വാര്‍ഡിലാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായത്. ഇതോടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബി.ജെ.പി നേതാവ് എന്‍. ഹരി പാര്‍ട്ടിയിലേക്കു സ്വീകരിച്ചു.

Advertisment

യു.ഡി.എഫില്‍ ഏകദേശ ധാരണയായെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമായില്ല. ഇന്നും നാളെയുമായി മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണു വിവരം. ഇത്തവണ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ബി.ജെ.പി. കച്ചമുറുക്കുമ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും അധികാരം ലക്ഷ്യമിട്ടാണു നീക്കങ്ങള്‍ നടത്തുന്നത്.


ഭരണ മുന്നണിയില്‍ ബി.ഡി.ജെ.എസ്. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതാണു പ്രതിസന്ധിയ്ക്കു കാരണമായത്. കഴിഞ്ഞ തവണ രണ്ടു സീറ്റില്‍ മത്സരിച്ച ബി.ഡി.ജെ.എസ്.ഒരു സീറ്റില്‍ വിജയിച്ചു. ഇത്തണ മൂന്നു സീറ്റ് ആവശ്യപ്പെട്ടതിനൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും വേണമെന്ന് ആവശ്യപ്പെട്ടു.

ഇതോടെ, ബി.ജെ.പി. എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ബി.ജെ.പിയും ബി.ഡി.ജെ.എസും സമൂഹമാധ്യമങ്ങള്‍ വഴി ആറാം വാര്‍ഡിലേക്കു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തതോടെ തര്‍ക്കം മുറുകി. ഇന്നലെ വൈകിട്ടും ചര്‍ച്ച നടന്നുവെങ്കിലും ഇരുപക്ഷവും അയഞ്ഞിട്ടില്ല.


എല്‍.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസ് എമ്മുമായുള്ള സീറ്റ് തര്‍ക്കമാണു രമ്യതയില്ലൊത്തത്. ആകെയുള്ള 14 സീറ്റില്‍ മൂന്നു സീറ്റ് മതിയെന്ന് സി.പി.ഐ ആവശ്യപ്പെടുകയും അതു നല്‍കുകയും ചെയ്തിരുന്നു. സി.പി.എം. എട്ടു സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ, ഒരു സീറ്റ് കൂടി അധികം വേണമെന്നു കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെടുകയായിരുന്നു. ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഇടപെട്ട് നടത്തിയ ചര്‍ച്ചയും പൂര്‍ണ വിജയം കണ്ടില്ല.


അതേസമയം, യു.ഡി.എഫില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഭൂരിഭാഗം സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ധാരണയിലെത്തിയിട്ടുണ്ട്. ഇന്നു സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും. പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു.

Advertisment