അനധികൃത മദ്യവിൽപ്പന ; 18കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കമ്പനിപ്പടി ഭാഗത്തു നിന്നാണ് രാജേഷ് പൊലീസ് പിടിയിലാവുന്നത്.

New Update
police jeep-3

കൊച്ചി: അനധികൃത മദ്യവിൽപ്പന നടത്തിയതിനു മധ്യവയസ്കൻ പൊലീസ് കസ്റ്റഡിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷിനെയാണ് ( 53) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. 

Advertisment

ഇയാളുടെ പക്കൽ നിന്നും 18 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കമ്പനിപ്പടി ഭാഗത്തു നിന്നാണ് രാജേഷ് പൊലീസ് പിടിയിലാവുന്നത്.

രാജേഷിൻ്റെ ബന്ധുവിൻ്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട്ടിലായിരുന്നു വിൽപ്പന. മദ്യ വിൽപ്പനയിലൂടെ ലഭിച്ച 2300 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. 

Advertisment