New Update
/sathyam/media/media_files/2024/10/20/o5AnYr2Crso9Bqgq3M62.jpg)
കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ ഇരയോടൊപ്പമാണോ വേട്ടക്കാര്‍ക്കൊപ്പമാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്.
Advertisment
വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. നിഷ്പക്ഷമായി അന്വേഷിച്ചാല്‍ അത് എകെജി സെന്റര്‍ വരെ എത്തും. വ്യാജ തെളിവുകള്‍ നിരത്തി നിരപരാധികളെ അപരാധികളാക്കുന്നു.
ഈ കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഉഡായിപ്പാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ദിവ്യയുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെയെന്നും കൃഷ്ണദാസ് ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us