പി.കെ കുഞ്ഞാലിക്കുട്ടിക്ക് പൊരുന്നാൾ ദിനത്തിൽ കൊച്ചുമകന്റെ വക പെരുന്നാൾ സമ്മാനം ! റോമ ഇന്റർനാഷണൽ കപ്പിൽ അണ്ടർ 15 വിഭാഗത്തിൽ അസാൻ ബൂട്ട് അണിയും. അസാനും ടീമംഗങ്ങൾക്കും വിജയാശംസകൾ നേർന്ന് കുഞ്ഞാലിക്കുട്ടി

New Update
d

മലപ്പുറം: പെരുന്നാൾ ദിനത്തിൽ കൊച്ചുമകന്റെ നേട്ടത്തിലെ സന്തോഷം പങ്കുവച്ച് പി കെ കുഞ്ഞാലിക്കുട്ടി. പേരമകൻ അസാൻ ആഷിക്കിന് റോമ ഇന്റർനാഷണൽ കപ്പിൽ അണ്ടർ 15 വിഭാഗത്തിൽ ബൂട്ട് അണിയാനുള്ള അവസരം ലഭിച്ചെന്നും ഇത് ഏറെ സന്തോഷകരമായ വാർത്തയാണെന്നും കുഞ്ഞാലിക്കുട്ടി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

Advertisment

കൊച്ചുമകന്റെ ഫോട്ടോ ഉൾപ്പെടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. പെരുന്നാൾ ദിനത്തിൽ കൊച്ചുമകന്റെ വക ലഭിച്ച പെരുന്നാൾ സമ്മാനമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

"പെരുന്നാൾ സമ്മാനമായി പേരമകൻ അസാൻ ആഷിക്കിന്റെ വകയായൊരു സന്തോഷ വാർത്ത കിട്ടിയിരിക്കുന്നു. അസാന് പ്രശസ്ത ഫുട്ബോൾ ടൂർണമെന്റായ റോമ ഇന്റർനാഷണൽ കപ്പിൽ അണ്ടർ 15 വിഭാഗത്തിൽ ബൂട്ട് കെട്ടാൻ അവസരം ലഭിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷം. 

ഇറ്റലിയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ യുഎഇയിലെ ടിഎഫ്പി അക്കാഡമിയെ പ്രതിനിധീകരിച്ചാണ് അസാൻ കളിക്കാനിറങ്ങുന്നത്. അസാനും സഹ ടീമംഗങ്ങൾക്കും എല്ലാ വിജയാശംസകളും നേരുന്നു."

Advertisment