New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കരുനാഗപള്ളി: 15കാരിയായ ചെറുമകളെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്ത പ്രതിക്ക് 62 വർഷം തടവും 2,50,000 രൂപ പിഴയും.
Advertisment
കരുനാഗപള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എഫ്. മിനിമോളാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ പ്രതിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി
2018 ഏപ്രിൽ മുതൽ മേയ് വരെയുള്ള പല ദിവസങ്ങളിലും പ്രതി താമസിച്ചുവന്ന ഓച്ചിറ ചങ്ങൻകുളങ്ങരയിലെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഈ വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതിയുടെ ചെറുമകളായ അതിജീവിത പ്രതിയുടെ പൂർണമായ സംരക്ഷണയിൽ കഴിഞ്ഞുവരുന്ന സമയമാണ് കുറ്റകൃത്യം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us