New Update
/sathyam/media/media_files/2025/09/18/rahul-easwar-2025-09-18-19-31-39.jpg)
കൊച്ചി∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ നടി റിനി ആന്‍ ജോര്‍ജിനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ അടക്കമുള്ളവർക്കെതിരെ കേസ് എടുത്ത് പൊലീസ്. രാഹുൽ ഈശ്വർ അടക്കം അഞ്ചു പേർക്കും ഓൺലൈൻ യുട്യൂബ് ചാനലുകൾക്കും എതിരെയാണ് എറണാകുളം റൂറൽ സൈബർ കേസ് എടുത്തത്.
Advertisment
തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി റിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ്. അധിക്ഷേപാർഹമായ പരാമർശങ്ങൾ നടത്തിയിട്ടുള്ള ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ, യുട്യൂബ് ചാനലുകളുടെ വിലാസം എന്നിവയടക്കമാണ് പരാതി. ജാമ്യമില്ലാ വകുപ്പായ ഐടി ആക്ടിലെ 67–ാം വകുപ്പും ബിഎൻഎസിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.