കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ.

പ്രശ്‌നബാധിത ബൂത്തുകളിലെ 27 വീതം സിസിടിവി ദൃശ്യങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമുകളില്‍ നിരീക്ഷിച്ചു വരുന്നത്.

New Update
ELECTION

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ.

Advertisment

പ്രശ്‌നബാധിത ബൂത്തുകളിലെ 27 വീതം സിസിടിവി ദൃശ്യങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമുകളില്‍ നിരീക്ഷിച്ചു വരുന്നത്. 

ഇത്തവണ കണ്ണൂരിലും കാസര്‍ഗോഡുമുള്ള 18 വീതം സിസിടിവി കാമറ ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു സംഘത്തെ വീതം ക്രമീകരിക്കാനാണു തീരുമാനം.

നേരിയ ക്രമക്കേടുകളടക്കം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ 18 വീതം സിസിടിവി കാമറ ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു സംഘത്തെ വീതം ചുമതലപ്പെടുത്തിയത്.

തെരഞ്ഞെടുപ്പു കമ്മീഷനൊപ്പം ജില്ലാ കളക്ടര്‍മാര്‍ ഒരുക്കുന്ന കണ്‍ട്രോള്‍ റൂമുകളിലും സമാനമായ നിരീക്ഷണ സംവിധാനം ഒരുക്കും.

തെരഞ്ഞെടുപ്പു കമ്മീഷനിലെ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന സംഘത്തിന്‍റെ നേതൃത്വത്തിലാണ് നിരീക്ഷണം.

കണ്‍ട്രോള്‍ റൂമുകളില്‍ എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാല്‍ ഞൊടിയിടയില്‍ കളക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നിയമനടപടി ഉള്‍പ്പെടെയുള്ള ആവശ്യമായ ക്രമീകരണം ഒരുക്കുകയും ചെയ്യും.

Advertisment