താമരക്കുളത്ത് പാഴ്‌സല്‍ വാങ്ങിയ ആഹാരത്തിനൊപ്പം നല്‍കിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലില്‍ സംഘര്‍ഷം. ചട്ടുകം കൊണ്ട് അടിയേറ്റ ഹോട്ടല്‍ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു

താമരക്കുളത്ത് പാഴ്‌സല്‍ വാങ്ങിയ ആഹാരത്തിനൊപ്പം നല്‍കിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലില്‍ സംഘര്‍ഷം. ചട്ടുകം കൊണ്ട് അടിയേറ്റ ഹോട്ടല്‍ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

New Update
police

ആലപ്പുഴ: താമരക്കുളത്ത് പാഴ്‌സല്‍ വാങ്ങിയ ആഹാരത്തിനൊപ്പം നല്‍കിയ ഇറച്ചിച്ചാറ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലില്‍ സംഘര്‍ഷം. ചട്ടുകം കൊണ്ട് അടിയേറ്റ ഹോട്ടല്‍ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

താമരക്കുളം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ബുഖാരി ഹോട്ടലില്‍ ഇന്നലെ നാലു മണിയോടെ ആയിരുന്നു സംഘര്‍ഷം. സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘം 20 പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയും വാങ്ങി മടങ്ങി. എന്നാല്‍ പാഴ്‌സലില്‍ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ആറരയോടെ ഇവര്‍ തിരികെയെത്തി. തുടര്‍ന്ന് വാക്കേറ്റമായി. 


ഹോട്ടല്‍ ഉടമ മുഹമ്മദ് ഉവൈസ്, സഹോദരന്‍ മുഹമ്മദ് നൗഷാദ് എന്നിവര്‍ ചേര്‍ന്ന് യുവാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കൈയ്യാങ്കളിയായി. ചട്ടുകം കൊണ്ടുള്ള അടിയില്‍ ഉവൈസിന്റെ തല പൊട്ടി. പിടിച്ചു മാറ്റാന്‍ വന്ന സഹോദരനും പരിക്കേറ്റു.

Advertisment