പി​ണ​റാ​യി​സ​ത്തി​നും മ​രു​മോ​നി​സ​ത്തി​നു​മെ​തി​രെ ബേ​പ്പൂ​രി​ലെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തുമെന്ന് പി.​വി. അ​ൻ​വ​ർ. സണ്ണി ജോസഫിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെ ബേപ്പൂർ അങ്ങാടിയിൽ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് അൻവർ

New Update
anwar riyas

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബേ​പ്പൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​രി​ച്ച് പി.​വി. അ​ൻ​വ​ർ.

Advertisment

ത​നി​ക്ക് യു​ഡി​എ​ഫി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് വി​വ​ര​മ​റി​ഞ്ഞു എ​ന്നാ​യി​രു​ന്നു അ​ൻ​വ​റി​ന്‍റെ ആ​ദ്യ​പ്ര​തി​ക​ര​ണം.

ബേ​പ്പൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കും. പി​ണ​റാ​യി​സ​ത്തി​നും മ​രു​മോ​നി​സ​ത്തി​നും എ​തി​രെ ബേ​പ്പൂ​രി​ലെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തും. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ മ​റ​ന്ന​വ​രാ​ണ്.

പ​ര​സ്യ​മാ​യ സം​വാ​ദ​ത്തി​ന് മ​ന്ത്രി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്നു. ബേ​പ്പൂ​ർ അ​ങ്ങാ​ടി​യി​ൽ ര​ണ്ട് മേ​ശ​ക​ൾ ഇ​ട്ട് പ​ര​സ്പ​രം സം​വ​ദി​ക്കാം. താ​ൻ ഒ​റ്റ​യ്ക്ക് വ​രു​മെ​ന്നും പി.​വി. അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.

Advertisment