അകത്തോ പുറത്തോ. പി.വി അൻവറിന്റെ വിലപേശൽ ശേഷി തകർത്ത് കോൺഗ്രസ്. യു.ഡി.എഫ് പ്രവേശനത്തിൽ തീരുമാനമായില്ല. തൃണമൂലുമായി സഹകരിക്കേണ്ടെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിൽ അംഗത്വം കിട്ടുമെന്നതിലും ഉറപ്പില്ല

പാലക്കാട് വമ്പന്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചു കയറിയപ്പോള്‍ ചേലക്കരയില്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും എല്‍.ഡി.എഫ് വിജയിക്കുകയായിരുന്നു.

New Update
pv anwar

നിലമ്പൂര്‍: മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തില്‍ അന്തിമ തീരുമാനമെടുക്കാതെ യു.ഡി.എഫ്.

Advertisment

അന്‍വര്‍ നിലവില്‍ അംഗമായിട്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ച കോണ്‍ഗ്രസ് മറ്റൊരു പാര്‍ട്ടിയുണ്ടാക്കാന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തോട് അന്‍വര്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പിന് മുമ്പ് അന്‍വറിന് മുന്നണിയില്‍ അംഗത്വം കിട്ടുമെന്ന കാര്യത്തിലും ഇതുവരെ ഉറപ്പില്ല. 


pv anwar 3

കഴിഞ്ഞ പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ എല്‍.ഡി.എഫ് വിട്ട അന്‍വര്‍ യു.ഡി.എഫില്‍ എത്താന്‍ പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കി വിലപേശല്‍ നടത്തിയിരുന്നു. പിന്നീട് പാലക്കാട് നിന്നും അദ്ദേഹം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചുവെങ്കിലും ചേലക്കരയില്‍ കോണ്‍ഗ്രസില്‍ നിന്നും തെറ്റി വന്ന സുധീറിനെ പിന്‍വലിച്ചിരുന്നില്ല. 

പാലക്കാട് വമ്പന്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചു കയറിയപ്പോള്‍ ചേലക്കരയില്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും എല്‍.ഡി.എഫ് വിജയിക്കുകയായിരുന്നു.

എന്നാല്‍ പരമ്പരാഗത ഇടതു മണ്ഡലമെന്ന നിലയിലാണ് ചേലക്കര എല്‍.ഡി.എഫ് വിജയിച്ചതെന്നായിരുന്നു യു.ഡി.എഫ് വിലയിരുത്തല്‍. അന്‍വറിന്റെ ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടിയുടെ അന്നത്തെയും നിലപാട്.


ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് പരിശോധിച്ച ശേഷമാണ് നിലവില്‍ അന്‍വറിന്റെ കാര്യത്തില്‍ യു.ഡി.എഫ് തീരുമാനമെടുക്കുക. ഇതിനിടെ നിലമ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് അന്‍വറിന്റെ സ്വാധീനത്തില്‍ യു.ഡി.എഫിലേക്ക് തിരിച്ചെത്തിയിരുന്നു. കൂറുമാറിയ എല്‍.ഡി.എഫ് അംഗം നുസൈബ സുധീര്‍ വോട്ട് ചെയ്യാനെത്തിയില്ല. 


pv anwar2

അവര്‍ വൈസ് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചു. കൂറുമാറിയതിന് പിന്നാലെ നുസൈബയുടെ ഭര്‍ത്താവിന് നേരെ സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. 

പാര്‍ട്ടിയെ കുത്തിയാണ് പോകുന്നതെങ്കില്‍ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും അതില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് സുധീറിന്റെ കടയും ആക്രമിച്ചു.


എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് അവിശ്വാസ പ്രമേയത്തില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജയിച്ച നുസൈബ സുധീര്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്.


 ഇതിന് പുറമേ വി.എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടില്‍ നിന്നും അന്‍വര്‍ പിന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫ് തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി താന്‍ പ്രചാരണ രംഗത്തുണ്ടാകുമെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment