രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണം സംഘം. എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി യോഗം. രാഹുലിനായി വ്യാപക പരിശോധന. ബന്ധുക്കളും സുഹൃത്തുക്കളും ചില കോൺഗ്രസ് നേതാക്കളും പൊലീസ് നിരീക്ഷണത്തിൽ

കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്താണ് പൊലീസ് നീക്കം.

New Update
rahul-mamkoottathil-case

തിരുവനന്തപുരം : ലൈംഗികാപവാദ കേസിൽ കുറ്റാരോപിതനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം.

Advertisment

രാഹുലിനെതിരെ അതിജീവിത പരാതി നൽകിയത് മുതൽ അറസ്റ്റ് ചെയ്‌തേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ ഇതിനിടെ കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ അറസ്റ്റ് സാധ്യത തൽക്കാലം മങ്ങിയിരുന്നു.


എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘത്തലവൻ എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ അനേ്വഷണസംഘം യോഗം ചേർന്നതോടെയാണ് അറസ്റ്റ് ചെയ്യാൻ ധാരണയായത്. 


കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്താണ് പൊലീസ് നീക്കം. ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് ഒഴിവാക്കാൻ ്രപത്യേക നിർദ്ദേശമൊന്നും കോടതി പൊലീസ് നൽകാത്ത സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിന് ശ്രമിക്കുന്നത്.

അതിജീവിതയുടെ പരാതിയിൽ ബലാൽസംഗത്തിന് പുറമേ നിർബന്ധിത ഗർഭഛിദ്രമടക്കം ഉൾപ്പെടുന്നതിനാൽ തന്നെ കുറ്റകൃത്യം ഗൗരവമേറിയതാണെന്നും കുറ്റാരോപിതൻ പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ സാക്ഷികളെ സവാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യത കൂടുമെന്നതാണ് പൊലീസ് ഭാഷ്യം.

ഇതിന് പുറമേ കേസിൽ സി.പി.എം - കോൺഗ്രസ് ഒത്തുകളിയെന്ന ബി.ജെ.പിയുടെ ആരോപണവും അന്വേഷണസംഘത്തെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കുന്നുണ്ട്.

രാഹുലിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതോടെ രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇയാളോട് അടുപ്പമുള്ള ചില കോൺഗ്രസ് നേതാക്കളും നിരീക്ഷണത്തിലാണ്. സംസ്ഥാന വ്യാപകമായി തിരച്ചിൽ ആരംഭിക്കാനും പൊലീസ് തലപ്പത്ത് നിന്നും നിർദ്ദേശം നൽകിക്കഴിഞ്ഞു. 


ഇന്ന് ഞായറാഴ്ച്ചയായതിനാൽ തന്നെ അറസ്റ്റ് ഒഴിവാക്കാൻ രാഹുലിന്റെ അഭിഭാഷകന് കോടതിയെ സമീപിക്കാനും കഴിയില്ല. 


രാഹുൽ നൽകിയ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കുമെന്ന് ആദ്യം വ്യക്തമാക്കിയ കോടതി പിന്നീട് അത് ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.

നിലവിൽ രാഹുലിന്റെ ഡ്രൈവറും പി.എമാരും പാലക്കാട്ട് ഉണ്ടെന്ന സ്ഥിരീകരണമാണ് ലഭിച്ചിട്ടുള്ളത്. പാലക്കാട്ട് രാഹുൽ താമസിക്കുന്ന ഫ്‌ളാറ്റിലെത്തി പൊലീസ് അവിടെയുള്ളവരുടെ മൊഴി എടുത്തിട്ടുണ്ട്.

ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പാലക്കാട് വിട്ട് എങ്ങും പോകരുതെന്ന നിയമോപദേശവും രാഹുലിന് ലഭിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിധിയിലുള്ള അഭിഭാഷകനെ കാണാൻ ഇതിനിടെ രാഹുൽ തലസ്ഥാനത്തെത്തിയിരുന്നു.

Advertisment